Sunday, December 25, 2016

Swami Vivekananda



1863 ജനുവരി 12ന് വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും പുത്രനായി ജനിച്ച നരേന്ദ്രൻ ആണ് പില്‍ക്കാലത്ത് ലോക പ്രശസ്തനായിത്തീര്‍ന്ന വിവേകാനന്ദന്‍. പുത്രനുവേണ്ടി ധാരാളം പ്രാര്‍ത്ഥനകളും നേര്‍ച്ചകളും നടത്തിയ ദമ്പതികള്‍ക്ക് ഈശ്വരന്‍ കൊടുത്ത സൗഭാഗ്യമായിരുന്നു നരേന്ദ്രന്‍. ഇഷ്ടദേവനായ ശിവന്‍റെ അനുഗ്രഹമാണ് പുത്രഭാഗ്യം നല്‍കിയതെന്ന് വിശ്വസിച്ച അമ്മ അവനെ ബിലേശ്വരന്‍, ബിലേ എന്ന് പേരിട്ടു വിളിച്ചു. അമ്മയുടെ ഈശ്വരഭക്തി ബാല്യത്തില്‍ തന്നെ നരേന്ദ്രനെ ഏറെ സ്വാധീനിച്ചു. ബാല്യത്തില്‍ തന്നെ നരേന്ദ്രൻ രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കി. അതോടൊപ്പം പലവിധം ചോദ്യങ്ങളും അവന്‍റെ പിഞ്ചു മനസില്‍ മൊട്ടിട്ടു തുടങ്ങി.

കുട്ടിക്കാലത്തു ഒരു കുതിരവണ്ടിക്കാരൻ ആകുവാനുള്ള ആഗ്രഹം ആയിരുന്നു നരേന്ദ്രന്. ഈ ആഗ്രഹത്തെ നരേന്ദ്രന്റെ അമ്മ പുഞ്ചിരിയോടെ സ്വീകരിച്ച , ദ്വാപര യുഗത്തെ ആദ്യന്തം നയിച്ച ഭഗവൻ കൃഷ്ണനെപോലെ ഒരു കുതിരവണ്ടിക്കാരൻ ആകുവാൻ തന്റെ പുത്രനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്.

ഈശ്വരൻ ആരാണെന്നും, തൻ ആരാണെന്നും ഉള്ള സത്യാന്വേഷണം ആണ് ആ നരേന്ദ്രനെ ലോകപ്രസിദ്ധനാക്കി തീർത്തത്. ഈ അന്വേഷണം നരേന്ദ്രനെ സത്ഗുവിനെ കണ്ടെത്താനുള്ള പ്രയാണത്തിലേക്കു നയിച്ചു. ഇവരാധീനവും, അമ്മയുടെ പ്രോത്സാഹനവും, സത്ഗുവിനെ അനുഗ്രഹവും ആണ് സ്വാമി വിവേകാനന്ദന്‍ എന്ന കലിയുഗ സാരഥിയെ നമുക്ക് സമ്മാനിച്ചത്.

സിദ്ധിനാഥാനന്ദ സ്വാമികള്‍ രചിച്ച സ്വാമി വിവേകാനന്ദന്റെ ജീവചരിത്രം  Download Book


രാജയോഗം, മലയാളികൾക്കായി ശ്രീ എൻ. കുമാരനാശാൻ തർജ്ജിമ  ചെയ്ത, സ്വാമി വിവേകാനന്ദന്റെ രാജയോഗം എന്ന കൃതി Download Book


വിവേകാനന്ദ സാഹിത്യ സംഗ്രഹം, സ്വാമി വിവേകാനന്ദന്‍റെ പ്രസംഗങ്ങളും ചിന്തകളും യാത്രാനുഭവങ്ങളും എല്ലാം ഉള്‍പ്പെടുത്തി ഒരു അമൂല്യ ഗ്രന്ഥം. Download Book


വിവേകാനന്ദ സാഹിത്യസര്വസ്വം (ജ്ഞാനയോഗം),
സ്വാമി വിവേകാനന്ദന്‍റെ വിവിധ വേദാന്ത തത്വ ചിന്തകളും അനുഭവങ്ങളും എല്ലാം ഉള്‍പ്പെടുത്തി ഒരു അമൂല്യ ഗ്രന്ഥം.
Download Book

2 comments:

  1. വിവേകാനന്ദന്‍ എന്ന കലിയുഗ സാരഥി !!!

    ഇത് ഒന്ന് പുനഃപരിശോധിക്കേണ്ടതാണ് , കാരണം ഞാൻ മനസ്സിലാക്കിയിട്ടുള്ള സ്വാമി വിവേകാന്ദൻ ഒരു ആധുനിക വേദാന്തത്തെ മുറുകെപ്പിടിച്ചു ഹിന്ദു നവീകരണം അല്ലെങ്കിൽ പാശ്ചാത്യവരിക്കാൻ ശ്രമിച്ച വ്യക്തിയാണ് . അദ്ദേഹം World Religious Parliament ഇൽ മുന്നോട്ടു വെച്ച ആശയം സനാതന ധർമത്തിനെ മുന്നിര്ത്തി ആയിരുന്നില്ല, എന്റെയ വിശ്വാസം ശെരിയാണെകിൽ ഹിന്ദു നവീകരണം ആഗ്രഹിക്കാതെ സനാതന ധർമത്തിൽ വിശ്വശിക്കുന്ന നിങ്ങൾ സ്വാമി വിവേകാന്ദനെ പുകഴ്ത്തുന്നതിൽ ഒരു ഔചിത്യക്കുറവില്ലേ .

    പിന്നേ ബംഗാളിലെ രാമകൃഷ്ണൻ മിഷൻ ഇത്ര നല്ല കാര്യങ്ങൾ ചെയ്തിരുന്നതെങ്കിൽ, അവിടുത്തെ ഹിന്ദുക്കളെ പരിപാലിച്ചിരുന്നുവെങ്കിൽ അവിടെ Mother തെരേസ ഇത്രയും സഹായങ്ങൾ ചെയ്യേണ്ടി വരില്ലായിരുന്നു , പ്രശസ്ത ആകുമായിരുന്നില്ല ആളുകളെ മതം മാറ്റില്ലായിരുന്നു.

    പിന്നേ വടക്കേ ഇന്ത്യയിൽ, പ്രതേകിച്ചും ബംഗാളിലെ ഉണ്ടായിരുന്ന ജാതി വ്യവസ്ഥ ഒന്നും കാണാതെ കേരളത്തിൽ വന്നു , ഇത് ഭ്രാന്താലയം എന്ന് പറഞ്ഞ മഹാൻ അല്ലേ.

    നമ്മുടെ നാട്ടിലെ നവോഥാന സ്വാമിമാരെ ( നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ ) ഒഴിവാക്കി വിവേകാന്ദനെ മുറുകെ പിടിക്കുന്നത് ഇനി എന്തെകിലും കാര്യപരിപാടി യുടെ ഭാഗം ആണെങ്കിൽ , സാദരം ക്ഷമിക്കുക.

    ഇവിടെ ഞാൻ പറഞ്ഞതിൽ എന്തെല് തെറ്റുണ്ടെങ്കിൽ ഞാൻ തിരുത്താൻ തയ്യാറാണ് , ക്ഷമ ചോദിക്കാനും

    ReplyDelete
  2. അദ്ദേഹത്തിനെ പ്പറ്റി അറിയപ്പെടാത്ത കുറെ രഹസ്യങ്ങളും ഉണ്ട് .പക്ഷേ അത് നമ്മൾ അന്വേഷിക്കുകയും ഇല്ല നമ്മളോടാരും പറയുകയും ഇല്ല . ഒരു "wandering monk" . സന്യാസം കൊണ്ട് ഉപജീവനം കഴിക്കുന്ന ഇപ്പോഴത്തെ സ്വാമിമാരെപ്പോലെ - ഉദിത് ചെയ്തന്യ , സന്ദീപാനഗിരി എന്നിവരെപ്പോലെ തന്നെ

    "This comes naturally to a culture that worships physical forms, rather than ideas. But it means that the leader remains un examined."

    ReplyDelete